May 20, 2024

ഡിപിഎം ഓഫീസിലേക്ക്‌ ആശമാരുടെ മാർച്ച്‌

0
20230818 181957.jpg
കൽപ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ആശാ വർക്കേഴ്‌സ്‌ യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ദേശീയ ആരോഗ്യമിഷൻ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിലേക്ക്‌ ആശാ പ്രവർത്തകർ മാർച്ച്‌ നടത്തി. ഉത്സവബത്ത 3000 രൂപ അനുവദിക്കുക, ആശാമാരെകൊണ്ട്‌ അധിക ജോലി എടുപ്പിക്കുന്നത്‌ അവസാനിപ്പിക്കുക, വെൽനസ്‌ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക്‌ ആയിരം രൂപ അനുവദിക്കുക, ഞായറാഴ്‌ച അവധി നൽകുക, ഓൺലൈൻ സർവേകൾക്ക്‌ ഉപകരണങ്ങളും വേതനവും അനുവദിക്കുക, ഓണറേറിയും വർധിപ്പിക്കുകയും അതത്‌ മാസങ്ങളിൽ നൽകുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.നൂറുകണക്കിനുപേർ പങ്കെടുത്തു.
സിഐടിയു ജില്ലാ സെകട്ടറി കെ സുഗതൻ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഷാജി മോൾ അധ്യക്ഷയായി.   ജില്ലാ സെക്രട്ടറി കമലാ മോഹൻ,  എൻഎച്ച്‌എം എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സെക്രട്ടറി ഡോ.വിപിൻ, സിഐടിയു ജില്ലാ കമ്മിറ്റിയംഗം പി എം സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ ട്രഷറർ സീമന്തിനി സുരേഷ്‌ സ്വാഗതവും രശ്‌മി പ്രദീപ്‌ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *