June 20, 2026

ഏക സിവിൽ കോഡ്‌ 23ന്‌ കൽപ്പറ്റയിൽ എൽ.ഡി.എഫ്‌ സെമിനാർ

0
20230818_182154.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഏക സിവിൽ കോഡിലൂടെ ജനതയെ ഭിന്നിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ 23ന്‌ കൽപ്പറ്റയിൽ ജനകീയ സെമിനാർ.  രാവിലെ 10ന്‌ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്‌ഘാടനംചെയ്യും.  മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള ഫാസിസ്റ്റ്‌ അജൻഡക്കെതിരായ പ്രതിരോധമായി സെമിനാർ മാറും. തെരഞ്ഞെടുപ്പ്‌ ലാക്കാക്കിയുള്ള സംഘപരിവാർ അജൻഡയുടെ ഇരകളാവുന്ന ന്യൂനപക്ഷ–-ആദിവാസി –-ഇതര മതജനവിഭാഗങ്ങൾ രാഷ്‌ട്രീയ ഭേദമെന്യേ സെമിനാറിനെത്തും. അഡ്വ. കെ പ്രകാശ്ബാബു, കെ ജെ ദേവസ്യ, അഡ്വ. പി എം സുരേഷ് ബാബു, അഡ്വ. ഷമീർ പഴയങ്ങാടി, ഇ പി ദാമോദരൻ മാസ്റ്റർ, കെ ലോഹിയ, സണ്ണി മാത്യു, പി സി ഉണ്ണിചെക്കൻ, ബെഞ്ചമിൻ ഇശോ, ബാബു ഗോപിനാഥ്, ഫാ. ബെന്നി ഇടയത്ത്, സാലു എബ്രഹാം, ഒ കെ ജോണി, ഫിർദൗസ് സഖാഫി, ഇബ്രാഹിം ഫൈസി പേരാൽ തുടങ്ങിയവർ പങ്കെടുക്കും. ബിജെപിയുടെ വർഗീയ അജൻഡക്കെതിരെ രാജ്യവ്യാപക പോരാട്ടമാണ്‌ ഇടതുപാർടികൾ നടത്തുന്നത്‌.  മതനിരപേക്ഷ സമൂഹത്തിന്റെ നിലനിൽപ്പിനായി   ഫാസിസ്റ്റ് നീക്കം പ്രതിരോധിക്കാൻ വിശാല ഐക്യനിര ഒരുക്കുകയാണ്‌ എൽഡിഎഫ്‌.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *