November 3, 2026

ജപ്തി നടപടികൾ നിർത്തിവയ്ക്കുന്നതിന് അടിയന്തിര യോഗം വിളിച്ച്ചേർക്കണം. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ

0
20230818_182404.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

 ബത്തേരി: വയനാട് ജില്ലയിലെ കർഷകരും, സംരംഭ കരും വളരെയേറെ പ്രതിസന്ധിയിലാണ്. കാർഷിക ഉൽപ്പന്നങ്ങളുടെ വില തകർച്ചയും, അതിരൂക്ഷമായ വന്യമൃഗ ശല്യവും, കാലാവസ്ഥ വ്യതിയാനവും കാരണം കാർഷിക മേഖലയാകെ തകർന്നിരിക്കുമ്പോൾ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തിട്ടുളള കർഷകർ വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനാൽ ജപ്തി നടപടികൾ നേരിടുകയാണ്. ഈ കാരണത്താൽ തന്നെ പല കർഷകരും ആത്മഹത്യ ചെയ്യേണ്ട സാഹചര്യത്തിലാണുളളതെന്നും, ആയതുകൊണ്ട് ജില്ലാഭരണ കൂടത്തിന്റെ നേതൃത്വത്തിൽ സ്ഥലം എം.പി, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാർ, ബാങ്ക് അധികൃതർ എന്നി വരെ ഉൾപ്പെടുത്തിക്കൊണ്ട് യോഗം വിളിച്ചു ചേർക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് ജില്ല കലക്ടർക്ക് കത്ത് നൽകിയതായി എം.എൽ.എ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *