June 20, 2026

പച്ചക്കറി വിലയിൽ പ്രതിഷേധിച്ച് പച്ചക്കറിയില്ലാ സാമ്പാര്‍ വിതരണവുമായി മുസ്ലിം യൂത്ത് ലീഗ്

0
eiWPKM127941.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി:ഓണമടുത്തിട്ടും പച്ചക്കറിക്ക് തീ വില തുടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അനസ്ഥക്കെതിരെ തിരുനെല്ലി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പച്ചക്കറിയില്ലാ സാമ്പാര്‍ വിതരണവുമായി പ്രതീകാത്മക സമരം നടത്തി. സമരം മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറി നസീര്‍ തോല്‍പ്പെട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് നൗഷാദ് ഇഞ്ചായി അധ്യക്ഷത വഹിച്ചു.ഹാരിസ് കാട്ടികുളം മുഖ്യപ്രഭാഷണം നടത്തി.നൗഫല്‍ കെ.യു, അബ്ദുള്ള നാല്‍പ്പത്തിനാല്, മുസ്തഫ പള്ളിക്കല്‍ സിയാദ് കാദര്‍, സി.എച്ച് ഷനൂപ്, അഫ്സല്‍ അച്ചു, ഷാകിര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *