August 26, 2026

മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം: ഭരണഘടനാസംരക്ഷണ ദിനമായി ആചരിച്ചു

0
IMG_20230821_113023.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാനന്തവാടി രൂപത നടവയല്‍ ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ഭരണഘടനാസംരക്ഷണ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി നടവയല്‍ മേഖലയിലെ 13 ഇടവകയില്‍നിന്നുള്ള വിശ്വാസികളെ പങ്കെടുപ്പിച്ച് ഉച്ചകഴിഞ്ഞ് പനമരം ടൗണില്‍ നടത്തിയ റാലിയും പൊതുസമ്മേളനവും ശ്രദ്ധേയമായി. റാലിയില്‍ യുവജനങ്ങളും അമ്മമാരും അടക്കം ആനേകം ആളുകള്‍ അണിനിരന്നു.
സെന്റ് ജൂഡ്‌സ് പള്ളി പരിസരത്ത് ആരംഭിച്ച് ടൗണ്‍ ചുറ്റി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച റാലി ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം അഡ്വ.ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫൊറോന കൗണ്‍സില്‍ ചെയര്‍മാന്‍ ഫാ.ഗര്‍വാസീസ് മറ്റം അധ്യക്ഷത വഹിച്ചു. അല്മായ പ്രതിനിധി ജോസ് പള്ളത്ത് വിഷയം അവതരിപ്പിച്ചു.സിസ്റ്റര്‍ ആന്‍സി പോള്‍, റവ.ഡോ.തോമസ് ജോസഫ് തേരകം, പള്ളിക്കുന്ന് ലൂര്‍ദ് മാതാ പള്ളി വികാരി റവ.ഡോ.അലോഷ്യസ് കുളങ്ങര, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം ബിന്ദു പ്രകാശ്, പ്രോഗ്രാം കണ്‍വീനര്‍ ഫാ.ജോസ് കപ്യാരുമല, എറിന്‍ വാതക്കോടത്ത്, സിഎംസി മാനന്തവാടി പ്രൊവിന്‍സ് പ്രതിനിധി സിസ്റ്റര്‍ ജാസ്മിന്‍ കോയിക്കാട്ടില്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഫാ.അനൂപ് കോച്ചേരി, കണിയാമ്പറ്റ യാക്കോബായ പള്ളി വികാരി ഫാ.ഷിനു, കെസിവൈഎം മേഖലാ പ്രസിഡന്റ് നിഖില്‍, മിഷന്‍ ലീഗ് പ്രതിനിധി ജെനി കൊടവനാല്‍, മാതൃസംഘം പ്രതിനിധി ലിജി പൊറ്റേടത്തില്‍, കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിനിധി സജി ഇരട്ടമുണ്ടയ്ക്കല്‍, പനമരം ബ്ലോക്ക് പഞ്ചായത്തംഗം സജേഷ് എന്നിവര്‍ പ്രസംഗിച്ചു. ഫൊറോന കൗണ്‍സില്‍ സെക്രട്ടറി എം.സി. സെബാസ്റ്റ്യന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സെബാസ്റ്റ്യന്‍ പുരയ്ക്കല്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *