September 16, 2026

മേജര്‍ വൈശാഖ് ദാസിന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കരസേനാ മേധാവിയുടെ മെഡലും പ്രശസ്തിപത്രവും ലഭിച്ചു

0
IMG_20230821_123715.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കാര്‍ഗില്‍ മലനിരകളിലെ സ്തുത്യര്‍ഹമായ മികച്ച സേവനത്തിന് മാനന്തവാടി സ്വദേശിയായ സൈനികന് സേനയുടെ അംഗീകാരം ലഭിച്ചു. മേജര്‍ വൈശാഖ് ദാസിനാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കരസേനാ മേധാവിയുടെ മെഡലും പ്രശസ്തിപത്രവും ലഭിച്ചത്. 10 വര്‍ഷമായി കരസേനയില്‍ ഓഫീസറായി സേവനം അനുഷ്ഠിച്ചുവരുന്ന വൈശാഖ് ദാസ് മാനന്തവാടി ഗ്യാസ് റോഡിലെ റിട്ട. ബാങ്ക് മാനേജര്‍ കെ.കെ മോഹന്‍ദാസിന്റേയും, റിട്ട. ബാങ്ക് ഓഫീസര്‍ ശ്യാമളാ ദേവിയുടേയും മകനാണ്. ഭാര്യ: അതുല്യ ദാസ്. മകന്‍: നൈതിക്ക് വൈശാഖ്. അഭിമാന നേട്ടം കരസ്ഥമാക്കിയ സൈനികനെ പ്രദേശത്തെ പുല്‍ത്താര റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും അഭിനന്ദനങ്ങള്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *