June 20, 2026

മിനി തൊഴില്‍മേള നടത്തി: 107 പേര്‍ക്ക് നിയമനം

0
IMG_20230821_181535.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളില്‍ മിനി തൊഴില്‍ മേള നടത്തി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് അധ്യക്ഷത വഹിച്ചു. തൊഴില്‍ മേളയില്‍ 107 പേര്‍ക്ക് നേരിട്ട് നിയമനം ലഭിക്കുകയും 214 ഉദ്യോഗാര്‍ത്ഥികളെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 500 ലധികം ഉദ്യോഗാര്‍ത്ഥികളും ജില്ലയ്ക്കകത്തും പുറത്തമുള്ള 20 ലധികം ഉദ്യോഗദായകരും മേളയില്‍ പങ്കെടുത്തു. നഗരസഭാ കൗണ്‍സിലര്‍ ഷമീര്‍ മഠത്തില്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അബ്ദുള്‍ റഷീദ്, ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്‍ രവികുമാര്‍, എംപ്ലോയ്മെന്റ് ഓഫീസര്‍മാരായ എ.കെ മുജീബ്, ഇ. മനോജ്, ബിജു അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *