August 3, 2026

ഓർമ്മ പുതുക്കി പ്രവാസികള്‍ ഒത്തുചേർന്നു

0
IMG_20230822_163539.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:ഓർമ്മ പുതുക്കി പ്രവാസികള്‍ ഒത്തുചേർന്നു. 1991 -1993 കാലഘട്ടത്തില്‍ സൗദി അറേബ്യയിലെ ദമാമില്‍ അല്‍ ഹാരിസി ഗ്രൂപ്പിന് കീഴില്‍ ജോലിചെയ്തിരുന്ന വായനാട്, കോഴിക്കോട് ജില്ലകളിലുള്ള പ്രവാസികളാണ് വെള്ളമുണ്ടയില്‍ ഒത്തുകൂടിയത് . 1991 ല്‍ ബോംബൈ വഴി 60 അംഗങ്ങളായിരുന്നു സൗദിയിലേക്ക് പോയത്. മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ള ഈ കൂടിക്കാഴ്ച്ച മനസ്സിന് ഒരുപാട് സന്തോഷം നല്‍കിയെന്നും സംഗമത്തില്‍ പങ്കെടുത്ത എല്ലാവരുടെയും കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തി പ്രവാസി കുടുംബ സംഗമം സംഘടിപ്പിക്കാന്‍ തീരമാനിച്ചതായും സംഘാടകര്‍ പറഞ്ഞു. മമ്മൂട്ടി മുതിര, മമ്മൂട്ടി അഞ്ചാം പീടിക, എ.കെ ഉസ്മാന്‍, കെ.അബ്ദുള്ള, അബ്ദുളള എണ്ണകുടിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *