ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാർ
പനമരം : വയനാട് ജില്ല സീനിയർ സെപക്ക്താക്രോ ചാമ്പ്യൻഷിപ്പിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കളായി. പനമരം കരിമ്പുമ്മിൽ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ സ്പാർക്ക് പനമരത്തെയാണ് പരാജയപ്പെടുത്തിയത്. സ്കൂൾ കായിക അധ്യാപകനായ നവാസ് മാസ്റ്റർ,കെ. നീതു എന്നിവരുടെ കീഴിലാണ് പനമരം ടീം പരിശീലനം നടത്തുന്നത്. വിജയികൾക്ക് തരുവണ എച്ച്. എസ് കായിക അധ്യാപികയായ പി. വി മേഴ്സി ട്രോഫികൾ വിതരണം ചെയ്തു.






Leave a Reply