August 24, 2026

വിള ഇൻഷൂറൻസ്: രജിസ്റ്റർ ചെയ്യാനുള്ള തിയ്യതി നീട്ടണം സ്വതന്ത്ര കർഷക സംഘം

0
IMG_20230830_142546.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനുള്ള തിയ്യതി നീട്ടണമെന്ന് സ്വതന്ത്രകർ സംഘം ജില്ലാ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് മുഖ്യമന്ത്രിയോടും കൃഷിമന്ത്രിയോടും നിവേദനത്തിൽ ആവശ്യപ്പെട്ടു. പുതിയ കുറെ വിളകൾ കൂടി ഉൾപ്പെടുത്തിയാണ് കേന്ദ്രസർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച് പോർട്ടൽ തുറന്നത് നാലു ദിവസം മുൻപ് മാത്രമാണ്. തുടർച്ചയായി അവധി ദിനങ്ങളായതിനാലും കൃഷിക്കാർ കൃഷി തിരക്കിലായതിനാലും അപേക്ഷ നൽകാനോ രജിസ്റ്റർ ചെയ്യാനോ കർഷകർക്ക് സാധിച്ചിട്ടില്ല. ഓഗസ്റ്റ് 31 ന് അപേക്ഷിക്കാനുള്ള സമയം അവസാനിക്കുകയും ചെയ്യും. സമയം ദീർഘിപ്പിച്ചില്ലെങ്കിൽ ഭൂരിഭാഗം കർഷകർക്കും വിള ഇൻഷുറൻസ് പദ്ധതി പ്രയോജനപ്പെടാതെ വരുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *