May 31, 2026

എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവിനെയും യുവതിയെയും പിടികൂടി

0
IMG_20230830_142323.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവിനെയും യുവതിയെയും മീനങ്ങാടി പോലീസ് വാഹനപരിശോധനക്കിടെ പിടികൂടി. കൊടുവള്ളി, മാനിപുരം, ഈര്‍ച്ചതടത്തില്‍ വീട്ടില്‍ ഇ.ടി. മുനീര്‍(32), ആസ്സാം, ഗുവാഹട്ടി സ്വദേശിനി മറീന ബീഗം(19) എന്നിവരെയാണ് മീനങ്ങാടി എസ്.ഐ ബിജു ആന്റണിയും സംഘവും പിടികൂടിയത്. 5.71 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. പട്രോളിങ് ഡ്യൂട്ടിക്കിടെ മീനങ്ങാടി ടൗണില്‍ വെച്ചാണ് പോലീസ് ഇവരെ പിടികൂടുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ സബിത, സി.പി.ഒമാരായ സതീശന്‍, ഗോപകുമാര്‍, ഉനൈസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ജില്ലയിൽ പരിശോധന കർശനമാണെന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ പി എസ്  അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *