September 16, 2026

169ാം മത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

0
20230831_210653.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍ :- ശ്രീനാരായണ സഹോദര ധര്‍മ്മവേദിയുടെ ആഭിമുഖ്യത്തില്‍ കൊടി ഉയര്‍ത്തി. തുടര്‍ന്ന് പ്രാര്‍ത്ഥനയും കഴിഞ്ഞ് അമ്പലവയല്‍ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളോടെ ഘോഷയാത്ര പുറപ്പെട്ട് ആയിരം കൊല്ലി ചെമ്പഴന്തിനഗര്‍ ശ്രീനാരായണ ഗുരു ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. മീനങ്ങാടി അദ്വൈതാശ്രമം സ്വാമിജി ഹംസാനന്ദപുരി ഗുരുദേവ ദര്‍ശനങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ച് പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എം. പൊന്നു, വൈസ് പ്രസിഡന്റ് പി.ശരത്ത് ബത്തേരി , സെക്രട്ടറി എം.സോമന്‍ മൂലംങ്കാവ്, ജോ.സെക്രട്ടറി, എം.സുരേന്ദ്രന്‍ , യൂണിയന്‍ പ്രസിഡന്റ് എം.എന്‍. സുകുമാരന്‍ , സുന്ദര്‍ രാജ് എടപ്പെട്ടി , കെ.പത്മനാഭന്‍, പി.വി.ചന്ദ്രന്‍, ഡി.കെ.ശിവന്‍, ടി.എസ്.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *