September 15, 2026

യു. ഡി.എഫിലെ പൊട്ടിത്തെറി വ്യാമോഹം മാത്രം: എന്‍ ഡി അപ്പച്ചന്‍

0
20230901_192548.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: യു ഡി എഫിലെ ഘടകക്ഷികളുമായുള്ള ആശയവിനിമയ കാലതാമസമാണ് ചില മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം നടത്തി വാര്‍ത്തകള്‍ സൃഷ്ടിച്ച് വയനാട് യു.ഡി.എഫിലെ പൊട്ടിത്തെറിയായി ചിത്രീകരിക്കുന്നതെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രണ്ട് ദിവസത്തിനകം രാജി വെച്ച് മുസ്ലിം ലീഗിലെ അംഗത്തിന് കൈമാറുവാന്‍ വയനാട് ശക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജിവെക്കാത്ത പക്ഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന തീരുമാനവും അറിയിച്ചുകഴിഞ്ഞു. ജില്ലയിലെ ചില പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും സ്ഥാനമാനങ്ങള്‍ നിയോജക മണ്ഡലം എം.എല്‍.എമാര്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിനും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരം കണ്ടെത്തുമെന്നും, ബത്തേരി അര്‍ബന്‍ ബാങ്കില്‍ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയം നേടും. ഭരിച്ചുകൊണ്ടിരുന്ന യുഡിഎഫ് ഭരണസമിതിയെ ആരോപണമുന്നയിച്ച് പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ വെച്ച് ബാങ്ക് പിടിച്ചെടുക്കാമെന്ന സി.പി.എമ്മിന്റെ വ്യാമോഹം വൃഥാവിലാണെന്നും എന്‍.ഡി. അപ്പച്ചന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *