May 5, 2026

വാര്‍ഷികാഘോഷം നടത്തി

0
20230902_111257.jpg
By ന്യൂസ് വയനാട് ബ്യൂറോ
അരമ്പറ്റക്കുന്ന്: അരമ്പറ്റക്കുന്ന് നവദീപം ഗ്രന്ഥശാലയുടെ നാല്‍പ്പതാം വാര്‍ഷികാഘോഷവും ഓണാഘോഷവും സമുചിതമായി ആഘോഷിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ. അബ്ദുള്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡണ്ട് പി.ജെ. മാത്യു മാസ്റ്റര്‍അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ എ.കെ. രാജേഷ്മുഖ്യപ്രഭാഷണംനടത്തി. ഗ്രന്ഥശാലാ സെക്രട്ടറി പ്രഭാകരന്‍.കെ. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യുവജനവേദി പ്രസിഡണ്ട് നിതിന്‍ കൂവയ്ക്കല്‍ സ്വാഗതവും ആഘോഷകമ്മിറ്റി കണ്‍വീനര്‍ ദേവസ്യ പുതുക്കുളം നന്ദിയും പറഞ്ഞു.അരമ്പറ്റക്കുന്ന് പ്രദേശത്തെ വയോജനങ്ങളെ യോഗത്തില്‍ ആദരിച്ചു. ഗ്രന്ഥശാലയുടെ മുന്‍ ഭാരവാഹികളെയും ഗ്രന്ഥശാലാ കെട്ടിടത്തിനു സ്ഥലം സംഭാവന ചെയ്ത സ്റ്റീഫന്‍ കൂവയ്ക്കലിന്റെ കുടുംബത്തേയും മെമന്റോ നല്‍കി ആദരിച്ചു.വിവിധ വിഭാഗം ആളുകള്‍ക്കുള്ള ഓണക്കളികള്‍, മത്സരങ്ങള്‍ ,കലാപരിപാടികള്‍, ആയിരത്തിലേറെ പേര്‍പങ്കെടുത്ത വിഭവ സമൃദ്ധമായ ഓണസദ്യ , ജനകീയ ലേലം എന്നിവ നടന്നു. രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികള്‍ നാടിന്റെ ഉത്സവമായി മാറി. വൈകിട്ട് അരമ്പറ്റ ക്കുന്നു നന്മ സ്വാശ്രയ സംഘം അവതരിപ്പിച്ച ആകാശവിസ്മയം ആഘോഷ പരിപാടികള്‍ക്ക് മാറ്റ്കൂട്ടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *