August 3, 2026

കണ്ണോത്തുമല ദുരന്തം സർക്കാർ രാഷ്ട്രീയം കളിക്കുന്നു : യൂത്ത് ലീഗ്

0
20230904_123625.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :കണ്ണോത്തുമല വാഹന അപകടത്തിൽ മരണപ്പെട്ട ആളുകളുടെ കുടുംബങ്ങൾക്ക് അപകടം നടന്ന് ആഴ്ച്ചകൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സർക്കാർ. അതി ദരിദ്രരായ തോട്ടം തൊഴിലാളികളുടെ മരണത്തിൽപോലും രാഷ്ട്രീയം കാണുന്ന ഇടത് നയം പ്രതിഷേധർഹാമാണന്ന് യൂത്ത്ലീഗ് മാനന്തവാടി നീയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ജീവന് പകരം ആകില്ല എങ്കിലും സർക്കാർ സഹായം വേഗത്തിൽ പ്രഖ്യാപിച്ച് വിതരണം ചെയ്യണം. മരണാന്തര ചടങ്ങുകൾക്കായുള്ള പതിനായിരം രൂപ മാത്രമാണ് ഇത് വരെ വിതരണം ചെയ്തത് വയനാട്ടിലെ ജനങ്ങോളോടുള്ള ഇടതിന്റെ അവഗണന അവസാനിപ്പിക്കണമെന്നും യൂത്ത്ലീഗ് ആവിശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *