ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു
വൈത്തിരി: വൈത്തിരി തളിമല തേയില ഫാക്ടറിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. രണ്ടു പേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇന്നലെ രാത്രി ഒൻപത് മണിക്കാണ് അപകടം. ആളപായമില്ല. റിനോ ഡസ്റ്റർ കാറിനു . ആണ് തീപിടിച്ചത്. കാാറിന്റെ മുൻ വശത്ത് നിന്നും തീ ഉയരുന്നതുകണ്ട യാത്രക്കാർ പുറത്തിറങ്ങിയപ്പോഴേക്കും തീ കത്തിപടർന്നു. കൽപ്പറ്റ നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.






Leave a Reply