July 10, 2026

പൂക്കോട് സർവകലാശാലക്കുള്ളിൽ വാഹനാപകടം; വിദ്യാർത്ഥി മരിച്ചു

0
IMG_20230905_205921.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവ്വകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥി മരണമടഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂർകോണം 'അറഫ'യിൽ സുലൈമാന്റെ മകൻ സജിൻ മുഹമ്മദ്(28) ആണ് മരണമടഞ്ഞത്. എം.വി.എസ്, സി അവസാന വർഷ വിദ്യാർത്ഥിയാണ് സജിൻ മുഹമ്മദ്. ഇന്ന്  യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഗേറ്റിനു സമീപം വെച്ച് മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമെന്ന് പറയപ്പെടുന്നു. വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *