സ്കൂട്ടർ മറിഞ്ഞ് പുഴയിലേക്ക് വീണതായി സംശയിക്കുന്ന യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
മാനന്തവാടി: സ്കൂട്ടർ മറിഞ്ഞ് പുഴയിലേക്ക് വീണതായി സംശയിക്കുന്ന യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
വരയാല്‍ പൂത്തേട്ട് വീട്ടില്‍ അജയ് സോജന്‍ (27) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.കഴിഞ്ഞ രാത്രിയിൽ
കമ്മന കരിന്തിരിക്കടവ് പാലത്തിന് മുകളില്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് പുഴയിലേക്ക് വീണതായാണ് സംശയിക്കുന്നത് സെബാസ്റ്റ്യന്റെയും, റിട്ട. അധ്യാപിക എല്‍സമ്മയുടേയും മകനാണ്ഇന്നലെ രാത്രി ഒന്‍പതോടെയായിരുന്നു അപകടം. ശബ്ദം കേട്ടെത്തിയവരാണ് സ്‌കൂട്ടര്‍ വീണ് കിടക്കുന്നത് കണ്ടത്. എന്‍ജിന്‍ ഓഫാകാത്ത നിലയിലായിരുന്നു സ്‌കൂട്ടര്‍. അജയിയുടെ പേഴ്‌സ് സമീപത്ത് നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാനന്തവാടി പോലീസും അഗ്‌നിരക്ഷാസേനയും ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയതിലാണ് മൃതദേഹം കണ്ടെത്തിയത്.
Leave a Reply