പൂക്കോട് സർവകലാശാലയിലെ വാഹനാപകടത്തിൽ മകൻ മരിച്ച മനോ വിഷമത്തിൽ മാതാവ് ജീവനൊടുക്കി
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവ്വകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥി മരണമടഞ്ഞതിൻ്റെ മനോവിഷമത്തിൽ മാതാവ് ജീവനൊടുക്കി. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂർകോണം 'അറഫ'യിൽ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് മരിച്ചത്.
മകൻ സജിൻ മുഹമ്മദ്(28) ഇന്നലെ അപകടത്തിൽ മരിച്ചിരുന്നു. . എം.വി.എസ്, സി അവസാന വർഷ വിദ്യാർത്ഥിയാണ് സജിൻ മുഹമ്മദ്. യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഗേറ്റിനു സമീപം വെച്ച് മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമെന്ന് പറയപ്പെടുന്നു. സജിൻ്റെ ബന്ധുക്കൾ വയനാട്ടിലേക്ക് വന്ന സമയത്താണ് ഷീജ ജീവനൊടുക്കിയത്






Leave a Reply