May 7, 2026

ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് 5.0 രണ്ടാം ഘട്ടം നാളെ

0
IMG_20230910_161450.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പതിവ് പ്രതിരോധകുത്തിവെപ്പെടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ അഞ്ചു വയസ്സ് വരെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും രോഗ പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് 5.0 പരിപാടിയുടെ രണ്ടാം ഘട്ടത്തിന് നാളെ (സെപ്തംബര്‍ 11) തുടക്കം കുറിക്കും. സെപ്തംബര്‍ 16 വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയില്‍ സജ്ജീകരിച്ചിട്ടുള്ളത്. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍ , പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കുത്തിവെപ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 
ബിസിജി, ഒപിവി,ഐ, പി വി,റോട്ടാ വാക്‌സിന്‍,എം ആര്‍ ,ഡി പി ടി , ടി ഡി, പി സി വി , പെന്റാവാലന്റ് എന്നീ വാക്‌സിനുകളാണ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കുന്നത്.പ്രതിരോധ കുത്തിവെപ്പിലൂടെ പ്രതിരോധിക്കാന്‍ കഴിയുന്ന മാരക രോഗങ്ങളില്‍നിന്ന് കുട്ടികളെയും ഗര്‍ഭിണികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒരാളെയും വിട്ടുപോകാതിരിക്കാന്‍ ജില്ലയിലുടനീളം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
മൂന്ന് ഘട്ടങ്ങളായാണ് ഇ?ന്റ?ന്‍?സി?ഫൈ?ഡ് മിഷന്‍ ഇ?ന്ദ്ര?ധ?നു?ഷ് 5.0 നടപ്പാക്കുന്നത്. സെ?പ്റ്റംബര്‍ 11 മു?ത?ല്‍ 16 വരെ രണ്ടാം ഘട്ടവും ഒക്ടോബ?ര്‍ ഒ?മ്പ?ത് മുതല്‍ 14 വ?രെ? മൂ?ന്നാം ഘ?ട്ടവും നടക്കും.
ആഗസ്റ്റ് 7 മുതല്‍ 12 വരെ നടന്ന മിഷന്‍ ഇന്ദ്രധനുഷ് ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ ഭാഗികമായി മാത്രം വാക്‌സിനെടുത്ത 2893 കുട്ടികളും അതിഥി തൊഴിലാളികളില്‍ നിന്നുള്ള 15 കുട്ടികളും ട്രൈബല്‍ മേഖലയില്‍ നിന്നുള്ള 345 കുട്ടികളും വാക്‌സിനേഷന്‍ സ്വീകരിച്ചിരുന്നു. ഗര്‍ഭിണികളില്‍ ട്രൈബല്‍ മേഖലയില്‍ നിന്നുള്ള 105 പേര്‍ക്കും അതിഥി തൊഴിലാളികളില്‍ നിന്നുള്ള 7 പേര്‍ക്കും മറ്റുള്ള 951 പേര്‍ക്കും വാക്‌സിനേഷന്‍ നടത്തി. ഇതിലൂടെ ഒന്നാം ഘട്ടത്തില്‍ ലക്ഷ്യമിട്ടതിന്റെ 104 ശതമാനം നേട്ടം കൈവരിക്കാന്‍ ജില്ലയ്ക്കായി. രണ്ട് , മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ സമ്പൂര്‍ണ്ണ പ്രതിരോധ കുത്തിവെപ്പെടുത്ത ജില്ലയെന്ന നേട്ടം കൈവരിക്കാനും ആരോഗ്യവകുപ്പ് ലക്ഷ്യം വയ്ക്കുന്നു. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സംയുക്ത കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
എതെങ്കിലും കാരണങ്ങളാല്‍ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാന്‍ സാധിക്കാതെ പോയ കുട്ടികളുടെ രക്ഷിതാക്കളും ഗര്‍ഭിണികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മാരക രോഗങ്ങള്‍ക്കെതിരെ പ്രതിരോധ ശേഷി ആര്‍ജ്ജിച്ച ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്ന ഈ പദ്ധതിയുടെ വിജയത്തിനായി എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ ദിനീഷ് പി അഭ്യര്‍ത്ഥിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *