May 7, 2026

സ്വദേശ് മെഗാ ക്വിസ് മത്സരം നടത്തി

0
20230910_160642.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ; കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈത്തിരി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്‍ പി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സ്വദേശ് മെഗാ ക്വിസ് മത്സരം നടത്തി .ഭാരതത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍, സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകള്‍, സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ എന്നീ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും , കുട്ടികളില്‍ ദേശീയതയും മതേതരത്വവും വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് സ്വദേശ് ക്വിസ് മത്സരം നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു.ടി എം അനൂപ്, സി കെ സേതു ബെന്‍സ് ലാല്‍ എം .പി .കെ ഗിരീഷ് കുമാര്‍ , ജോണ്‍സണ്‍ ഡിസില്‍വ ,എം എസ് ഗോപിദാസ് , വി പി സുനില്‍ അനൂപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *