തീവില തടയുക _സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ
കൽപ്പറ്റ: തീവില തടയുക, ജീവിക്കാനനുവദിക്കുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച തടയുക, കോർപ്പറേറ്റ് കൊള്ളയും അഴിമതിയും തടയുക, ആർ.എസ്.എസ് നവഫാസിസ്റ്റ് മോദി ഭരണത്തെ 2024 ലെ തെരഞ്ഞെടുപ്പിലൂടെ തൂത്തെറിയുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി ബഹുജന ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. വിലക്കയറ്റത്തിനെതിരെയുള്ള സമരം ജീവിക്കാൻ വേണ്ടിയുള്ള സമരത്തിന്റെ ഭാഗമാണ്. ആർ.എസ്.എസ് ഹിന്ദുത്വ-നവ-ഫാസിസ്റ്റ് മോദി ഭരണത്തിനെതിരെ പുരോഗമന ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് വേണ്ടിയുള്ള സമരം കൂടിയാണെന്ന് തന്റെ പ്രസംഗത്തിൽ പറഞ്ഞു. കൽപ്പറ്റ ഏരിയ സെക്രട്ടറി എം.കെ ഷിബു സ്വാഗതം പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജി. മനോഹരൻ അദ്ധ്യക്ഷനായിരുന്നു. ടി.യു. സി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.ആർ. അശോകൻ, ആദിവാസി ഭാരത് മഹാസഭ ജില്ലാ കമ്മിറ്റി അംഗം ഇ.വി. ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. ബിജിലാലിച്ചൻ, കെ.വി.സുബ്രഹ്മണ്യൻ, ബിജു പുൽപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.






Leave a Reply