100 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
പുല്‍പ്പള്ളി: പുൽപ്പള്ളിയിൽ 100 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് പുല്‍പ്പള്ളി എസ്.ഐ. കെ.എം. സന്തോഷ് മോന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത് . സ്‌കൂള്‍ പരിസരത്ത് ചായക്കട നടത്തുന്ന പുല്‍പ്പള്ളി അത്തിക്കുനി സ്വദേശി കുന്നക്കാട്ടില്‍ സൈനു ആഭിദ് (31) ന്റെ കൈവശത്ത് നിന്നും, സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്നുമായി കഞ്ചാവ് കണ്ടെടുത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികളേയും യുവാക്കളേയും കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് കച്ചവടമെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും ഇടപാടുകള്‍ക്കായി ഉപയോഗിച്ച മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.





Leave a Reply