മംഗലശ്ശേരി മലയിൽ കാട്ടാന ആക്രമണം:താൽക്കാലിക വനംവാച്ചർ കൊല്ലപ്പെട്ടു
വെള്ളമുണ്ട:വെള്ളമുണ്ട മംഗലശ്ശേരി മലയിൽ കാട്ടാന ആക്രമണം. താൽക്കാലിക വനംവാച്ചർ കൊല്ലപ്പെട്ടു . പുളിഞ്ഞാൽ സ്വദേശി തങ്കച്ചൻ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ഉച്ചയോടെയാണ് അപകടം. ബാണാസുര മലയിൽ ട്രക്കിങ് ഡ്യൂട്ടിയിലായിരുന്നു തങ്കച്ചൻ .ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.വെള്ളമുണ്ട പുളിഞ്ഞാല്‍ നെല്ലിക്കാച്ചാല്‍ നെല്ലിയാനിക്കോട്ട് വീട്ടില്‍ മത്തായിയുടെ മകനാണ് തങ്കച്ചന്‍. ഭാര്യ:സുജ.മക്കള്‍:അയോണ,അനോള്‍ഡ്.






Leave a Reply