കുട്ടിച്ചിരികളും വർത്തമാനങ്ങളുമായി ജെ ബി എം ദേശീയസംഘം തിത്തിലി യൂണിറ്റ് സന്ദര്‍ശിച്ചു
ചീരാല്‍: ജവഹര്‍ ബാല്‍ മഞ്ച് ദേശീയ ക്യാമ്പിന്‍റെ ഭാഗമായി ദേശീയ സംഘം ചീരാല്‍ തിത്തിലി യൂണിറ്റ് സന്ദര്‍ശിച്ചു. കുട്ടികളുമായി സംവദിച്ച സംഘം കുട്ടികളുടെ കലാപരിപാടികളും ആസ്വദിച്ചാണ് മടങ്ങിയത്. ജെ ബി എം സംഘടനാ ചുമതലയുളള ദേശീയ കോ-ഓഡിനേറ്റര്‍ ഹസന്‍ അമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്‍റ് സിയാ പോള്‍ പരിപാടിയുടെ അധ്യക്ഷയായിരുന്നു. ജില്ലാ ചീഫ് കോ-ഓഡിനേറ്റര്‍ ഡിന്‍റോ ജോസ്,സുൽത്താൻ ബത്തേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ ആർ സാജൻ ,മണ്ഡലം പ്രസിഡൻ്റ് കെ മുനീബ്, ജില്ലാ പഞ്ചായത്ത് മെമ്പർ അമൽജോയ്, വാർഡ് മെമ്പർ വിനോദിനി രാധാകൃഷ്ണൻ,ഷഫീക്ക് സി, സതീഷ് നെന്മേനി, അഷ്കര്‍ അലി, ജംഷീര്‍ ചീരാല്‍, അഭിയ രാജേഷ് തുടങ്ങിയവര്‍ പരിപാടികൾക്ക് നേതൃത്വം നല്‍കി.






Leave a Reply