December 13, 2024

വയനാട് ജില്ലയിലും പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നു: നിപ കൺട്രോൾ റൂം തുറന്നു

0
IMG_20230913_202206.jpg
കൽപ്പറ്റ: കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വയനാട്ടിൽ ജാഗ്രത കനക്കുന്നു. അതിർത്തി ജില്ലയായത് കൊണ്ട് രോഗപ്രതിരോധവും നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിരിക്കുകയാണ്. ഇതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും സർവൈലൻസിനും നേതൃത്വം നൽകുന്നതിനും അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഫലപ്രദമായി നേരിടുന്നതിനും ജില്ലയിലെ പ്രോഗ്രാം ഓഫീസർമാരെയെല്ലാം ഉൾപ്പെടുത്തി 15 കോർ കമ്മറ്റികൾ രൂപീകരിച്ചു. ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും സമ്പർക്കമുണ്ടായിട്ടുള്ളവർ ആരോഗ്യവകുപ്പിനെ എത്രയും പെട്ടെന്ന് വിവരം അറിയിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി ദിനീഷ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ നമ്പറിൽ വിളിക്കുക. ഫോൺ നമ്പർ:04935240390
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *