കേരളത്തിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്
ഗൂഡല്ലൂർ : കേരളത്തിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്.വയനാടുമായി അതിർത്തിപങ്കിടുന്ന പാട്ടവയൽ, നാടുകാണി, ചേരമ്പാടി ചോലാടി, കോട്ടൂർ, താളൂർ, വെട്ടുപാടി കുനിയിൽ, കക്കുണ്ടി, നമ്പ്യാർകുന്ന്, പൂളക്കുണ്ട് ചെക് പോസ്റ്റുകളിലാണ് കർക്കശമായ പരിശോധന നടത്തുന്നത്. വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധന നടത്തുന്നതിനോടൊപ്പം നിപ ലക്ഷണങ്ങൾ രേഖപ്പെടുത്തിയ ലഘുലേഖകൾ നൽകി ബോധവത്കരണം ഊർജിതമാക്കുകയും ചെയ്യുന്നുണ്ട്. പോലീസ്, ആരോഗ്യം, റവന്യൂ അധികൃതരുടെ നേതൃത്വത്തിലാണ് പരിശോധന.
കേരളത്തിൽനിന്നെത്തുന്നവരെ മുഴുവൻ ചെക് പോസ്റ്റുകളിലും പരിശോധിക്കുന്നുണ്ട്. പനി പരിശോധിച്ച്, ലക്ഷണങ്ങളുള്ളവരെ തിരിച്ചയക്കുകയാണ്. അതിർത്തി കടന്നുവരുന്ന പച്ചക്കറി ലോറികൾ, ഇറച്ചികൊണ്ടുവരുന്ന വാഹനങ്ങൾ എന്നിവയടക്കം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. ചെക് പോസ്റ്റുകളിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പ്രത്യേക പരിശോധനാക്യാമ്പുകൾ തുറന്നിരിക്കുകയാണ് ജില്ലാഭരണകൂടം. അതിർത്തികളിലുൾപ്പെടെ കർശനപരിശോധന വരുംനാളുകളിൽ ശക്തമാക്കാൻ കളക്ടർ എസ്. അരുണ അധികൃതർക്ക് നിർദേശം നൽകി. ജില്ലയിലെ മുഴുവൻ ആരോഗ്യകേന്ദ്രങ്ങളിലും പ്രത്യേക പനി പരിശോധനാ കേന്ദ്രങ്ങൾ ഏർപ്പെടുത്തി






Leave a Reply