ഹൃദയത്തിന്റെ ആരോഗ്യമെന്ന സന്ദേശവുമായി ബത്തേരിയിൽനിന്ന് കന്യാകുമാരിയിലേക്കും കാശ്മീരിലേക്കും ഓട്ടം തുടങ്ങി രാജേന്ദ്രപ്രസാദ്
ബത്തേരി: ഹൃദയത്തിന്റെ ആരോഗ്യമെന്ന സന്ദേശവുമായി രാജേന്ദ്രപ്രസാദ് ഓട്ടം തുടങ്ങി. ബത്തേരിയിൽനിന്ന് കന്യാകുമാരിയിലേക്കും അവിടെനിന്ന് കാശ്മീരിലേക്കുമാണ് ഓടുന്നത്. യാത്ര അവസാനിക്കുന്നതുവരെ ഭാര്യ ശരണ്യയും ഭാര്യാസഹോദരൻ ശരത്ത് രാമനും അനുഗമിക്കുന്നുണ്ട്.50 ദിവസം കൊണ്ട് 4400 കിലോ മീറ്റർ ഓടി ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ചെലവുകൾ വിവിധ റോട്ടറി ക്ലബുകൾ വഹിക്കും. ബത്തേരി റോട്ടറി ക്ലബിന്റെയും വിനായക ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് വാക്ക് ആൻഡ് റൺ നടത്തുന്നത്. ബത്തേരിയിൽ നടന്ന ചടങ്ങിൽ റോട്ടറി പ്രസിഡന്റ് വി. സുരേഷ്, ഡോ. മധുസൂദനൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.






Leave a Reply