September 23, 2023

വിദ്യാർത്ഥികളെ കയറ്റാതെ പോയ ബസ് എം.വി.ഡി തടഞ്ഞു ഇത് ശ്രദ്ധയിൽപ്പെട്ടാൽ ഈ നമ്പറിൽ പരാതിപ്പെടാം

0
20230915_145150.jpg
കല്പറ്റ: വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യബസ് പിന്നോട്ടെടുപ്പിച്ച് മോട്ടോർവാഹനവകുപ്പ്. കല്പറ്റ എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂളിനു മുന്നിലായിരുന്നു സംഭവം. കല്പറ്റയിലേക്കു വരുകയായിരുന്ന ബസ് വിദ്യാർഥികൾ കൈകാണിച്ചെങ്കിലും നിർത്താതെ പോയി. നിർത്താതെ പോയത് മോട്ടോർവാഹനവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. അനൂപ് വർക്കി, എം.വി.ഡി. വി.വി. വിനീത് എന്നിവരുടെ നേതൃത്വത്തിൽ ബസ് തടയുകയും പിന്നോട്ടെടുത്ത് വിദ്യാർഥികളെ കയറ്റാനും നിർദേശിച്ചു.
നൂറുമീറ്ററോളം ബസ് പിന്നോട്ടെടുപ്പിച്ച് സ്റ്റോപ്പിൽനിന്ന് വിദ്യാർഥികളെ കയറ്റിയശേഷമാണ് യാത്ര തുടരാൻ അനുവദിച്ചത്. പരിശോധന തുടരുമെന്നും വിദ്യാർഥികളെ കയറ്റാത്ത ബസുകൾക്കുനേരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. 9188963112 എന്ന കൺട്രോൾ റൂം നമ്പറിലും rtoe12.mvd@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലും വിദ്യാർഥികൾക്ക് പരാതികൾ അറിയിക്കാം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *