കഞ്ചാവുമായി പൊഴുതന സ്വദേശിയായ യുവാവ് പിടിയില്‍
തരിയോട്: തരിയോട് എട്ടാംമൈലില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവ് പിടിയില്‍. പൊഴുതന മുത്താരിക്കുന്ന് കോഴിക്കോടന്‍ വീട്ടില്‍ കെ.നഷീദ് (38) ആണ് 72 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാള്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലും എക്‌സൈസിലും സമാന കേസുകളിലെ പ്രതിയാണ്.
പടിഞ്ഞാറത്തറ എസ്.ഐ കെ.എ ഷറഫുദ്ദീനും സംഘവും അരിയോട് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.






Leave a Reply