July 12, 2026

മയക്കുമരുന്ന് കേസൊഴിവാക്കാൻ ഒന്നേകാൽ ലക്ഷം കൈക്കൂലി വാങ്ങിയ ഇൻസ്പെക്ടർക്ക് സസ്പെൻഷനും പോലീസുകാരന് സ്ഥലം മാറ്റവും

0
20230915_171816.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ലക്കിടിയിലെ സ്വകാര്യ ഹോംസ്റ്റേയിൽ വെച്ച് എംഡിഎംഎ അടക്കമുള്ള മാരകമയക്കു മരുന്നുമായി 9 യുവാക്കൾ പിടിലായ സംഭവത്തിൽ കേസിൽ നിന്നൊഴിവാക്കാൻ ഹോംസ്റ്റേ ഉടമയിൽ നിന്നു ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റിയ വൈത്തിരി സ്റ്റേഷൻ ഹൌസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ .
എസ്.എച്ച്.ഒ ജയനെയാണ് സസ്പെന്റ് ചെയ്തത്.സി.പി.ഒ ജെയ്സനെ തിരുനെല്ലിക്ക് സ്ഥലം മാറ്റി. കഴിഞ്ഞമാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 
 ഇത് സംബന്ധിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ഹോംസ്റ്റേ നടത്തിപ്പുകാരനായ പ്രമോദിൽ നിന്നാണ് കേസ്സിൽനിന്നൊഴിവാക്കാമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി വൈത്തിരി ഇൻസ്‌പെക്ടർ പണം വാങ്ങിയത്. അന്വേഷണ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ചിരുന്നു. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *