July 12, 2026

വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച വഴിപാട് കൗണ്ടറും ഓഫീസും ഉദ്ഘാടനം ചെയ്തു

0
20230915_172115.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച വഴിപാട് കൗണ്ടറും ഓഫീസും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിണ്ടന്റ് എം.ആര്‍മുരളി ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. മധുസൂദനന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി.നന്ദകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിന്നു.
ടി.കെ. അനില്‍കുമാര്‍ (പാരമ്പര്യേതര ട്രസ്റ്റി ) സ്വാഗതം പറഞ്ഞു. ടി.കെ.സുധി (ഏരിയ കമ്മിറ്റി ചെയര്‍മാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്) എന്‍.കെ. ബൈജു (അസ്സി. കമ്മീഷണര്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്) കെ.സി. സുനില്‍ കുമാര്‍ ( ഡിവിഷന്‍ കൗണ്‍സിലര്‍ വള്ളിയൂര്‍കാവ് ) ഏച്ചോം ഗോപി ( പാരമ്പര്യ ട്രസ്റ്റി ) ഇ. പത് പനാഭന്‍ ( പാരമ്പര്യ ട്രസ്റ്റി ) ക്ഷേത്ര ജീവനക്കാരുടെ പ്രതിനിധികളായി സജ്ന, മുന്‍ എക്‌സി. ഓഫീസര്‍ കെ.ജിതേഷ് എന്നിവര്‍ ആശംശകള്‍ നേര്‍ന്നു. കെ.വി. നാരായണന്‍ നമ്പൂതിരി പരിപാടിയില്‍ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *