കര്‍ഷകശ്രീ പുരസ്‌കാര ജേതാവ് ബാലന്‍ കോലംപറ്റയെ ആദരിച്ചു
കാക്കവയല്‍: കര്‍ഷകശ്രീ പുരസ്‌കാര ജേതാവ് ബാലന്‍ കോലംപറ്റയെ കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി എന്‍എസ്എസ് യൂണിറ്റ് ആദരിച്ചു. കോലംപറ്റ പാടത്ത് എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച നാടറിയാം പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ബാലന്‍ കോലംപറ്റ.
ഇന്നത്തെ കാലത്ത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെപറ്റിയും, പുതുതലമുറ കൃഷിയോട് മുഖം തിരിഞ്ഞു നില്‍ക്കുന്നതിനുള്ള ആശങ്കയും കാര്‍ഷിക വിജ്ഞാന ക്ലാസ്സില്‍ അദ്ദേഹം വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. പ്രോഗ്രാം ഓഫീസര്‍ ജിജേഷ് തേലപ്പുറത്ത് നേതൃത്വം നല്‍കി. അധ്യാപകരായ രാകേഷ്, സാലിഷ് രാജ്, അമൃത, വളണ്ടിയര്‍ ലീഡര്‍മാരായ ആദിക് സമാന്‍, ആര്‍ദ്ര ജീവന്‍ എന്നിവരും പങ്കെടുത്തു.
Leave a Reply