” ഓസോൺ ദിനാചരണം” പ്രശ്നോത്തിരിയും സംവാദവും സംഘടിപ്പിച്ചു
ബത്തേരി: സുൽത്താൻ ബത്തേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം
എൻ.എസ്.എസിന്റെ നേതൃത്വത്തിൽ
ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ” ഓസോൺ ഓർമ്മപ്പെടുത്തുന്നത്”
എന്ന വിഷയത്തെ അടിസ്ഥാനമാക്കി 'പ്രശ്നോത്തരി മത്സരം, സംവാദം ” എന്നിവ സംഘടിപ്പിച്ചു. സീഡ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ് എന്നീ യൂണിറ്റുകളുമായി സഹകരിച്ചായിരുന്നു പരിപാടി.
ഒയിസ്ക – സി എഫ് പി കോഡിനേറ്റർ ഷാജൻ സെബാസ്റ്റ്യൻ സംവാദത്തിന് നേതൃത്വം നൽകി. പ്രശ്നോത്തരി മത്സരത്തിൽ നയന വി.ജെ ഒന്നാം സ്ഥാനവും മീനാക്ഷി സി.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പ്രിൻസിപ്പാൾ ദിലിൻ സത്യനാഥ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജാസ്മിൻ തോമസ്. സീഡ് ക്ലബ്ബ് കോഡിനേറ്റർ മുജീബ് വി ,
ഇക്കോ ക്ലബ്ബ് കോഡിനേറ്റർ മിന്നു ബാബു, ആജ്ഞലീന സാബു ,അക്ഷയ് അനുരാജ്എന്നിവർ പരിപാടിക്ക്
നേതൃത്വം നൽകി.






Leave a Reply