June 13, 2026

വിശ്വ മാനവികതയ്ക്ക് വേദ വെളിച്ചം; കെ. എൻ.എം മർകസുദ്ദഅ് ജില്ലാസമിതി സാമൂഹ്യ ബോധനം നടത്തും

0
20230919_104705.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :വിശ്വ മാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ 2024 ജനുവരിയിൽ കരിപ്പൂരിൽ വച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ എൻ എം മർകസുദ്ദഅ് വയനാട് ജില്ലാസമിതി പിണങ്ങോട് വെച്ച് സാമൂഹ്യബോധനം പരിപാടി സംഘടിപ്പിക്കും. 'മുഹമ്മദ് നബി പഴഞ്ചനല്ല ആധുനികതയുടെയും പ്രവാചകനാണ് ' എന്ന പ്രമേയത്തിൽ നടത്തുന്ന പരിപാടിയിൽ യുക്തിവാദം വിട്ട് ഇസ്ലാം മതം സ്വീകരിച്ച മുൻ യുക്തിവാദി നേതാവ് പി എം അയ്യൂബ് മൗലവി മുഖ്യപ്രഭാഷണം നടത്തും .ഡോക്ടർ ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്യും. എഞ്ചി. കെ.എം സൈദലവി ,അലി മദനി മൊറയൂർ , അബ്ദുസലീം മേപ്പാടി, ഡോ. റഫീഖ് ഫൈസി എന്നിവർ പങ്കെടുക്കും .
 യോഗത്തിൽ  ജില്ലാ പ്രസിഡണ്ട് എസ് അബ്ദുസലീം അധ്യക്ഷനായിരുന്നു .അബ്ദുൽ ജലീൽ മദനി, അബ്ദുസ്സലാം മുട്ടിൽ , ഇല്യാസ് ബത്തേരി , അബ്ദുൽ ഹക്കീം അമ്പലവയൽ , സിദ്ധീഖ് കൽപ്പറ്റ , ബഷീർ സ്വലാഹി , ഷരീഫ് കാക്കവയൽ , അമീർ റിപ്പൺ , അഷ്റഫ് പുൽപ്പള്ളി, മജീദ് പിണങ്ങോട് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news