വയനാട് ജില്ലാ സെക്രട്ടറി സമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന ആരോപണവുമായി വ്യാപാരി വ്യവസായി സമിതി
കല്‍പ്പറ്റ: വയനാട് ജില്ലാ സെക്രട്ടറിക്കെതിരെസമ്പത്തീക ക്രമക്കേടുകളുമായിവ്യാപാരി വ്യവസായി സമിതി രംഗത്ത്. മുന്‍ ജില്ലാ ഭാരവാഹികളടക്കം സംഘടനയിലെ ഒരു വിഭാഗമാണ് സാമ്പത്തിക ക്രമക്കേടുകള്‍ അടക്കമെന്ന് സെക്രട്ടറി വി.കെ.തുളസീദാസിനെതിരെയാണ് ആരോപണം. സെക്രട്ടറിയെ പദവിയില്‍നിന്നു നീക്കണമെന്നും സമിതിയിലെ പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ബിജു, സെക്രട്ടറി വി.കെ.സി. മമ്മദ്‌കോയ എന്നിവര്‍ക്ക് പരാതി അയച്ചു.
20 വര്‍ഷമായി സെക്രട്ടറി സ്ഥാനത്ത് തുടരുന്ന തുളസീദാസ് സംഘടനയെ കറവപ്പശുവായി കൊണ്ടുനടക്കുകയാണെന്ന് സംസ്ഥാന നേതൃത്വത്തിനു പരാതി. മുന്‍ ജില്ലാ പ്രസിഡന്റ് എ.ജെ.കുര്യന്‍, ജില്ലാ കമ്മിറ്റിയംഗവും ബത്തേരി ഏരിയ പ്രസിഡന്റുമായ പി.കെ.ഷാജഹാന്‍, ബത്തേരി ഏരിയ ജോയിന്റ് സെക്രട്ടറിയും മുന്‍ ജില്ലാ കമ്മിറ്റിയംഗവുമായ എന്‍.മൊയ്തീന്‍കുട്ടി, മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് സി.ജി.ജിനേഷ്, ചീരാല്‍ യൂനിറ്റ് ട്രഷറര്‍ സി.സുകുമാരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വയനാട് മര്‍ക്കന്റൈല്‍ വെല്‍ഫെയര്‍ സംഹകരണ സംഘം എന്ന പേരില്‍ 2019ല്‍ സമിതി ജില്ലാ നേതൃത്വം കച്ചവടക്കാരില്‍നിന്നു 53 ലക്ഷത്തിലധികം രൂപ സമാഹിച്ചു. വ്യാപാരി ക്ഷേമത്തിനു ഉതകുന്ന പ്രവര്‍ത്തനം നടത്തിയില്ല. ഓഹരി എടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റോ രതീസിയോ നല്‍കിയില്ല. ആര്‍ക്കും വായ്പ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.






Leave a Reply