വയനാട് മെഡി.കോളേജിൽ ലിഫ്റ്റ് പ്രവർത്തനരഹിതം, തീരാദുരിതത്തിൽ രോഗികൾ: പരിഹാരം കണ്ടെത്തണമെന്ന് യുവമോർച്ച മണ്ഡലം കമ്മിറ്റി
മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിൽ പ്രസവ വാർഡിലുള്ള ലിഫ്റ്റ് പ്രവർത്തനരഹിതമായി മാസങ്ങളായിട്ടും യാതൊരു നടപടിയും ഇതുവരെ അധികൃതർ നടത്തുന്നില്ലെന്ന ആരോപണവുമായി യുവമോർച്ച മണ്ഡലം കമ്മിറ്റി. പൂർണ ഗർഭിണികളും കൈ കുഞ്ഞുങ്ങളുമായി അമ്മമാരും വളരെ കഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത് . അധികാരികൾ ഉടൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഉചിതമായ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും യുവമോർച്ച. മണ്ഢലം പ്രസിഡൻ്റ് അഖിൽ കേളോത്ത് , ജില്ലാ .ജന: സെക്രട്ടറി ശ്രീജിത്ത് കണിയാരം , വിഷ്ണു പയ്യമ്പള്ളി എന്നിവർ പരിപാടിയിൽ സംസാരിച്ചു.






Leave a Reply