August 24, 2026

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് കാപ്പി തൈ വിതരണം ചെയ്തു

0
IMG_20230922_155427.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് 2023 – 2024 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കർഷകർക്കായി നടപ്പിലാക്കുന്ന കാപ്പി തൈ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. 13-ാം വാര്‍ഡിലെ കര്‍ഷകര്‍ക്ക് കാപ്പി തൈ നല്കികൊണ്ടാണ് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ ഉദ്ഘാടന കർമ്മം നിര്‍വ്വഹിച്ചത് . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനു കച്ചിറയില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍മാന്‍ ഷൈജു പഞ്ഞിത്തോപ്പില്‍ , വാര്‍ഡ് മെമ്പര്‍ പി.കെ.ജോസ്, കൃഷി ഓഫീസർ പി എസ് സുമിന, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സണ്ണി ചോലിക്കര, കുരുമുളക് സമിതി പ്രസിഡന്റ് സണ്ണി കുളിരിയേല്‍. വാര്‍ഡ് വികസന സമിതി അംഗങ്ങളായ പത്മകുമാര്‍ പുത്തന്‍പുരയിൽ, രാജു വലിയവട്ടം, ജോസ് മൂലയില്‍, രാധ വിദ്യാധരന്‍ , ബേബി പനച്ചിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *