May 20, 2024

കരീം സാഹിബ്; സാധാരണക്കാരിലെ അസാധാരണ നേതാവ്: സാദിഖലി തങ്ങള്

0
20230922 113134.jpg
കൽപ്പറ്റ : സാധാരണക്കാർക്കിടയിൽ  നിന്നും അസാധാരണ നേതൃപാടവം പ്രകടിപ്പിച്ച നേതാവായിരുന്നു പി.പി.എ കരീം സാഹിബെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ  അഭിപ്രായപ്പെട്ടു. കാലത്തിന്റെ ചുവരെഴുത്തുകൾ  വായിച്ച് നവീകരിച്ചെടുത്തതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതമെന്നും തങ്ങൾ  പറഞ്ഞു. മുസ്ലിംലീഗ് വയനാട് ജില്ലാ പ്രസിഡന്റായിരുന്ന കരീം സാഹിബ് വിടപറഞ്ഞിട്ട് ഒരു വർഷം  പൂർത്തിയാവുന്ന വേളയിൽ  മുസ്ലിം  ലീഗ് വയനാട് ജില്ലാ കമ്മിറ്റി പുത്തൂർവയൽ  എം.എസ്. സ്വാമിനാഥൻ  ഫൗണ്ടേഷനിൽ  സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.
'തോട്ടം തൊഴിലാളികളെ ഹൃദയത്തിൽ  ചേർത്തു  നിർത്തിയ  ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പുതിയ ചിന്തകളെയും കാഴ്ചപ്പാടുകളെയും ഉൾകൊള്ളാൻ  സദാ സന്നദ്ധത പുലർത്തിയിരുന്നു . പരന്ന വായന പുതിയ കാലത്തെ നിർവ്വചിക്കാൻ  അദ്ദേഹത്തെ പ്രാപ്തനാക്കി. തൊഴില് മേഖലയിലെ പ്രശ്‌നങ്ങൾ , വെല്ലുവിളികൾ  സാധ്യതകൾ , അവകാശങ്ങൾ  എന്നിവയെല്ലാം പഠിച്ച് അവരുടെ ഉന്നമനത്തിന് വേണ്ടി അദ്ദേഹം സജീവമായി പരിശ്രമിച്ചുകൊണ്ടിരുന്നു'. തങ്ങൾ  പറഞ്ഞു.
തൊഴിലാളികളും തൊഴിലുടമകളുമായി ഊഷ്മളമായ ബന്ധം നിലനിർത്തി  തൊഴില് സുരക്ഷ ഉറപ്പാക്കാന് അദ്ദേഹത്തിനായി. സംഘടനാ പ്രവര്ത്തനത്തിലെ ആത്മാര്ത്ഥതയും രാഷ്ട്രീയപ്രവര്ത്തനങ്ങളിലെ ജനകീയതയും കരീം സാഹിബിനെ വേറിട്ടുനിർത്തി . ബഹുസ്വരസമൂഹത്തിലെ അദ്ദേഹത്തിന്റെ പൊതുജീവിതം മാതൃകാപരമായിരുന്നുവെന്നും തങ്ങള് പറഞ്ഞു.
മുസ്ലിം  ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. മമ്മൂട്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ , മുൻ  എം.എൽ .എ സി.കെ ശശീന്ദ്രൻ , ഡി.സി.സി പ്രസിഡന്റ് എൻ .ഡി അപ്പച്ചൻ , ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം കെ. സദാനന്ദൻ , കേരള കോൺഗ്രസ് വർക്കിംഗ്‌  ചെയർമാൻ   എം.സി സെബാസ്റ്റ്യൻ  , കോണ്ഗ്രസ് നേതാവ് കെ.എല് പൗലോസ് സംസാരിച്ചു. എൻ .കെ റഷീദ്, റസാഖ് കൽപ്പറ്റ , എൻ .നിസാർ  അഹമ്മദ്, എം.എ അസൈനാർ , സി.പി മൊയ്തു ഹാജി, സലിം മേമന, സി.കെ ഹാരിഫ്, അസീസ് കോറോം, എം.പി നവാസ്,സി.എച്ച് ഫസല്, കെ.ബി നസീമ, കെ.കെ.സി മൈമൂന, വി. അസൈനാർ  ഹാജി സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *