May 30, 2026

വിദ്വേഷ പ്രചരണം നടത്തുന്നവർക്കെതിരെ മാതൃകാപരമായ ശിക്ഷ നടപ്പിലാക്കണമെന്ന് കെഎം സെയ്തലവി എൻജിനീയർ

0
IMG_20230924_184300.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്: വിദ്വേഷ പ്രചരണം നടത്തുന്നവർക്കെതിരെ മാതൃകാപരമായ ശിക്ഷ നൽകണമെന്ന് കെ എം സെയ്തലവി എൻജിനീയർ.
ഇന്ത്യൻ ജനാധിപത്യം പുതിയ പാർലമെൻറ് മന്ദിരത്തിലേക്ക് കൂടുമാറിയതോടുകൂടി പാർലമെൻറ് മന്ദിരത്തിന്റെ മഹത്വവും മതേതരത്വവും പിച്ചിച്ചീന്തുന്ന തരത്തിൽ ഒരു വിഭാഗത്തിന്റെ പേരുള്ളവർക്കെതിരെ വിദ്വേഷ പരാമർശങ്ങൾ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ വെച്ച് നടത്തിയ പാർലമെൻറ് അംഗത്തിനെതിരെ മാതൃകാപരമായ ശിക്ഷ നൽകണമെന്നാണ് ആവശ്യം.ജനുവരിയിൽ കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാമൂഹ്യബോധനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ .എൻ.എം വയനാട് ജില്ലാ പ്രസിഡന്റ് എസ് അബ്ദുസലീം മേപ്പാടി അധ്യക്ഷനായിരുന്നു. പ്രവാചകൻ മുഹമ്മദ് നബി ആറാം നൂറ്റാണ്ടിൽ ഉന്നയിച്ച കാര്യങ്ങളൊന്നും തന്നെ മാനവിക വിരുദ്ധമല്ലെന്നും ആധുനിക മനുഷ്യൻ അനുഭവിക്കുന്ന മാനുഷിക പ്രശ്നങ്ങൾക്കുള്ള പരിഹാരമാണെന്നും 'മുഹമ്മദ് നബി പഴഞ്ചനല്ല ആധുനികതയുടെയും പ്രവാചകനാണ് ' എന്ന സന്ദേശത്തിലുള്ള സാമൂഹ്യബോധനം പരിപാടി അഭിപ്രായപ്പെട്ടു. യുക്തിവാദം വെടിഞ്ഞ് മതവിശ്വാസത്തിലേക്ക് തിരികെയെത്തിയ പി എം അയ്യൂബ് മൗലവി, അലിമദനിമൊറയൂർ, ഡോ.റഫീഖ് ഫൈസി, അബ്ദുൽ ഹക്കീം അമ്പലവയൽ , കെ അബ്ദുസ്സലാം മുട്ടിൽ, മഷ്ഹൂദ് മേപ്പാടി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *