July 10, 2026

ജയശ്രീ സ്കൂളിൽ എൻ.എസ്.എസ് ദിനാഘോഷം സംഘടിപ്പിച്ചു

0
20230924_201857.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : എൻ.എസ്എസ് ദിനാഘോഷത്തോടനുബന്ധിച്ച് ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ പ്രോഗ്രാം ഓഫീസർ സിത്താര ജോസഫിന്റെ നേതൃത്വത്തിൽ ഒത്തുകൂടി നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായി. പതാക ഉയർത്തൽ, എൻഎസ്എസ് ഗനാലാപനത്തോടെയുള്ള ജന്മദിനസമ്മേളനം, ദേശീയോദ്ഗ്രഥന പ്രതിജ്ഞ,സ്കൂൾ പരിസര ശുചീകരണം, പാതയോര പ്ലാസ്റ്റിക് നിർമാർജനം, പച്ചക്കറി തൈനടീൽ, സ്കൂൾ നഴ്സറി യോജനയുടെ പ്രവർത്തനങ്ങൾ, സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായുള്ള ഗൃഹ സന്ദർശനം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത്. അവധി ദിവസമായിട്ടു കൂടി എൻഎസ്എസ് അംഗങ്ങളായ എല്ലാ വിദ്യാർഥികളും സ്വമേധയാ ക്യാമ്പസിലെത്തി എൻഎസ്എസിന്റെ അമ്പത്തിനാലാം ജന്മദിനം ആഘോഷമാക്കി മാറ്റിയത് അവിസ്മരണീയമായ അനുഭവമായി.
സ്കൂൾ മാനേജർ കെ ആർ ജയറാം പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റും പൂതാടി ഗ്രാമപഞ്ചായത്ത് അംഗവുമായ രാജൻ ചീയമ്പം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ ആർ ജയരാജ്, പ്രോഗ്രാം ഓഫീസർ സിത്താര ജോസഫ്, എൻഎസ്എസ് ലീഡർമാരായ ഐസക്, അർച്ചന, ടിൽഗാ മരിയ, അഭിഷേക്, കിഷൻ, പ്രവീൺ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *