ലിംഗ സമത്വത്തെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു
പുൽപ്പള്ളി: പുല്‍പ്പള്ളി എസ്.എന്‍.ഡി.പി യോഗം എ.കെ രാഘവന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ വുമണ്‍ ഡെവലപ്പ്‌മെന്റ് സെല്ലിന്റെയും വയനാട് ജില്ലാ വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തില്‍ ലിംഗ സമത്വത്തെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ വി.സി സത്യന്‍ അധ്യക്ഷതയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.പി സാജു ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വയനാട് സി.ഡബ്ലു.സി മെമ്പര്‍ ബിബിന്‍ ചെമ്പക്കര ക്ലാസ് നയിച്ചു. കോളേജ് വിമണ്‍ ഡെവലെപ്പ്മന്റ് സെല്‍ കോര്‍ഡിനേറ്റര്‍ സ്വാതി ബിനോസ് ,സ്റ്റാഫ് സെക്രട്ടറി എം.ഡി അലക്‌സ്, ഉമേഷ് എന്നിവര്‍ പരിപാടിയിൽ സംസാരിച്ചു.






Leave a Reply