പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ ക്ഷീര കർഷകർക്കുള്ള കറവ സംരക്ഷണ പദ്ധതി തുടങ്ങി
പുൽപ്പള്ളി : കാലിത്തീറ്റയുടെ വിലവർധനവും തീറ്റ വസ്തുക്കളുടെ ദൗർലഭ്യവും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷീരകർഷകർക്ക് കറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ വിതരണം ആരംഭിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2023-24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ട 500 ക്ഷീര കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പ്രതിമാസം 100 കിലോ കാലിത്തീറ്റ എന്ന ക്രമത്തിൽ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി മൂന്നുമാസം കാലിത്തീറ്റവിതരണം ചെയ്യുന്ന പദ്ധതിയാണിത്.25 ലക്ഷത്തോളം രൂപയാണ് വാർഷിക പദ്ധതിയിൽ ഈ ഇനത്തിൽ ഗ്രാമപഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. 50 ശതമാനം തുക ഗുണഭോക്താക്കൾ അടയ്ക്കണം. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷയായ ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം ടി കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ, വാർഡ് മെമ്പർമാരായ ജോഷി ചാരുവേലിൽ, രാജു തോണിക്കടവ്, ബാബു കണ്ടത്തിൻകര പുൽപ്പള്ളി ക്ഷീരസംഘം പ്രസിഡൻറ് ബൈജു നമ്പിക്കൊല്ലി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു,പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോ കെ എസ് പ്രേമൻ സ്വാഗതവും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സുനിത പി കെ നന്ദിയും പറഞ്ഞു. കാലിത്തീറ്റ വിതരണ പ്രവർത്തനങ്ങൾക്ക് അസിസ്റ്റൻറ് ഫീൽഡ് ഓഫീസർമാരായ രതീഷ് .പി കെ
,റോഷ്ന.സി.ഡി., എ കെ രമേശൻ, ബിനോയി ജെയിംസ്, , , ഗോപിനാഥ് . വി ടി,ജീവനക്കാരായ വി എം ജോസഫ്, ബേബി. ഒ., മാത്യു പി ജെ,ബാബു. പി ഇ,ജയാ സുരേഷ്, സിജി സാബു, മനോജ് കുമാർ. ടി. എസ്, അരുൺ എം, ദേവരാജൻ പി .കെ ,രാജൻ തച്ചു കുഴി,തുടങ്ങിയവർ നേതൃത്വം നൽകി.






Leave a Reply