November 3, 2026

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കെല്ലൂർ അങ്കൺവാടി റോഡിന് ശാപമോക്ഷം: ഇനി ദുരിത യാത്രയ്ക്ക് വിട

0
IMG_20231004_132005.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
അഞ്ചാംമൈൽ: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് 
കെല്ലൂർ വാർഡിലെ 
കാരാട്ട്ക്കുന്ന് അങ്കൺവാടി റോഡിന് ദുരിത മോചനം.
വയനാട് ജില്ലാ പഞ്ചായത്തിന്റെ 17 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച റോഡ് വയനാട് ജില്ലാ പഞ്ചായത്ത് 
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട
ഗ്രാമപഞ്ചായത്ത്‌ അംഗം തോമസ് പൈനാടത്ത്,നജുമുദ്ധീൻ കെ.സി.കെ, ഷമീം വെട്ടൻ, യാസിർ ഇ. കെ,ഇബ്രാഹിം പി, അസീസ് കെ,റസാഖ്. കെ, മമ്മൂട്ടി സഖാഫി,റോയ് മുണ്ടങ്ങാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 
ദുരിതയാത്രയ്ക്ക് പരിഹാരമായതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് പ്രദേശവാസികൾ. യാത്രാദുരിതത്തിന് പരിഹാരം ആകുന്നതോടെ വളരെയധികം സന്തോഷത്തിലാണ് പ്രദേശവാസികൾ. ഉദ്ഘടനാ ചടങ്ങിനെ വളരെ ആഘോഷപൂർവ്വമാണ് പ്രദേശവാസികൾ വരവേറ്റത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *