August 1, 2026

ലാൻഡ് ബോർഡ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പിലായില്ല: നോക്കുകുത്തിയായി ജില്ലാ ഭരണകൂടം

0
20231004_153555.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: തോ​ട്ടം ഭൂ​മി ത​രം മാ​റ്റി​യ​തി​ൽ കേരള ലാൻഡ് റിഫോംസ് നി​യ​മം ബാ​ധ​ക​മ​ല്ലെ​ന്ന ലാ​ൻ​ഡ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ്
നടപ്പിലായില്ല. ഉത്തരവിറങ്ങി ഒ​ന്ന​ര മാ​സ​മാ​യി​ട്ടും ഇ​തു​സം​ബ​ന്ധി​ച്ച് ഒരു ന​ട​പ​ടി​യും പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നോ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്നോ ഉ​ണ്ടാ​യി​ല്ല. ലാ​ൻ​ഡ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ആ​ഗ​സ്റ്റ് 11ന് ​ആ​ണ് ജി​ല്ല ക​ല​ക്ട​ർ​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.
പ​ട്ട​യം കി​ട്ടി​യി​ട്ടു​ള്ള ഭൂ​മി​യി​ൽ കെ.​എ​ൽ.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ പേ​ര് പ​റ​ഞ്ഞു ബാ​ങ്ക് ലോ​ൺ എ​ടു​ക്കാ​നോ, വീ​ട് വെ​ക്കാ​നോ ക​ഴി​യു​ന്നി​ല്ലെ​ന്നും ഇ​തു​കാ​ര​ണം ഭൂ​മി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഒരാവ​ശ്യ​വും നി​റ​വേ​റ്റാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് ക​ൽ​പ​റ്റ വി​ല്ലേ​ജി​ലെ താ​മ​സ​ക്കാ​ര​നാ​യ അ​ബ്ദു​ൽ സ​മ​ദ് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ്. നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്റെ പ്ലാ​ൻ അം​ഗീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ കെ.​എ​ൽ.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്റെ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​തു​കാ​ണി​ച്ചാ​ണ് അ​ബ്ദു​ൽ സ​മ​ദ് നി​വേ​ദ​നം ന​ൽ​കി​യ​ത്. ജി​ല്ല​യി​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി ഭൂ​വു​ട​മ​ക​ളു​ടെ പ​രാ​തി​ക​ൾ നി​ര​ന്ത​രം ല​ഭി​ക്കു​ന്ന​താ​യി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *