June 20, 2026

ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം: പാല്‍ ശീതീകരണ കേന്ദ്രം ഉദ്ഘാടനം

0
IMG_20231005_133318.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മില്‍മ മലബാര്‍ മേഖല ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. കല്‍പ്പറ്റ ക്ഷീരോല്‍പാദക സഹകരണ കേന്ദ്രത്തില്‍ പാല്‍ ശീതീകരണ കേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കെ എം തൊടി മുജീബ് അധ്യക്ഷത വഹിച്ചു. കെ സി ജെയിംസ് ജനറല്‍ മാനേജര്‍ എം ആര്‍ സി എം പി യു കോഴിക്കോട്, ബോബി കുര്യാക്കോസ് മാനേജര്‍ വയനാട് ഡയറി, സിനാജുദ്ദീന്‍ പി എച്ച് ക്യൂ സി ഒ വയനാട് ജില്ല, ഹുസ്‌ന സി എച്ച് ക്ഷീരവികസന ഓഫീസര്‍ കല്‍പ്പറ്റ ബ്ലോക്ക്, ബിജുമോന്‍ സ്‌കറിയ ജില്ലാ മേധാവി പി ആന്റ് ഐ മില്‍മ വയനാട് , ധന്യ കൃഷ്ണന്‍ ഡി എഫ് ഐ കല്‍പ്പറ്റ ബ്ലോക്ക്, ഷാജി വി അസിസ്റ്റന്റ് മില്‍ക്ക്‌പ്രൊക്യുര്‍മെന്റ് ഓഫീസര്‍ മില്‍മ വയനാട് , എം എം മാത്യു ക്ഷീരോത്പാദക സംഘം പ്രസിഡന്റ്, എന്‍ എ ബാബു, ബെന്നി മാര്‍ട്ടിന്‍, ജയപ്രസാദ് ക്ഷീരോത്പാദക സംഘം സെക്രട്ടറി സംഗീത അജീഷ്, ജലീല്‍ കാരാടന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ക്ഷീര മേഖലയില്‍ മികച്ച സേവനം കാഴ്ചവെച്ച വിവിധ വ്യക്തികളെ ആദരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *