മാവോയിസ്റ്റുകൾക്കായി പരിശോധന ശക്തമാക്കി: തിരച്ചിൽ വനമേഖലയും തോട്ടങ്ങളും കേന്ദ്രീകരിച്ച്
കല്പറ്റ: കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിലെ വിവിധ ഇടങ്ങളിലായി മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. പോലീസും തണ്ടർബോൾട്ടും ചേർന്നാണ് പരിശോധന നടത്തുന്നത്. വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി തോട്ടങ്ങളും വനമേഖലയും കേന്ദ്രീകരിച്ചാണ് പരിശോധനാ പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം അഞ്ചു പേർ അടങ്ങുന്ന സംഘം കമ്പ മലയിൽ എത്തിയിരുന്നു. എത്തിയവർ പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ അടിച്ചുതകർത്തു. മാവോയിസ്റ്റ് സാന്നിധ്യം പതിവായത് വയനാട്ടിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.






Leave a Reply