July 15, 2026

ലോക ഹൃദയദിനം: വിവിധ പരിപാടികൾ സംഘടിപ്പിച്ച് ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ്

0
20231005_190412
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരമുള്ള ലോക ഹൃദയ ദിനാചാരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗവും ആസ്റ്റർ വളന്റിയേഴ്‌സും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹൃദയത്തെ ഉപയോഗിക്കുക, ഹൃയത്തെ അറിയുക എന്ന ഈ വർഷത്തെ ലോക ഹൃദയ ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ഹോസ്പിറ്റൽ ലോബിയിൽ പ്രത്യേകം സജ്ജീകരിച്ച പ്രദർശനം ശ്രദ്ധേയമായിരുന്നു.

 

മെഡിക്കൽ കോളേജ് ക്യാമ്പസ് മുതൽ മേപ്പാടി ബസ് സ്റ്റാൻഡിലേക്കും തിരിച്ചും നടത്തിയ 10 കിലോമീറ്റർ ദൂരമുള്ള മിനി മാരത്തോൺ ഹൃദ്രോരോഗവിഭാഗം മേധാവിയും ചിഫ് ഓഫ് മെഡിക്കൽ സർവീസസ്സുമായ ഡോ ചെറിയാൻ അക്കരപ്പറ്റിയും നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ കെ എൻ സുരേഷും സംയുക്തമായി ഫ്ലാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടിക്ക് ഡീൻ ഡോ ഗോപകുമാരൻ കർത്ത, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ്‌ പള്ളിയാൽ, ആസ്റ്റർ വളന്റിയേഴ്‌സ് കോർഡിനേറ്റർ മുഹമ്മദ് ബഷീർ എന്നിവർ നേതൃത്വം നൽകി. ഹൃദ്രോഗം നിർണ്ണയിക്കുന്നതിനു ള്ള വിവിധ ലാബ് പരിശോധനകളും ഡോക്ടറുടെ പരിശോധനയും അടങ്ങിയ സൗജന്യ നിരക്കിലുള്ള വിവിധ ഹെൽത്ത്‌ ചെക് അപ് പാക്കേജുകളും ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഇപ്പോൾ ലഭ്യമാണ്. ഒരു മാസം നീണ്ടുനിൽക്കുന്ന പാക്കേജുകളുടെ കൂടുതൽ വിവരങ്ങൾക്ക് 8111881086, 8111881122 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *