July 15, 2026

വികസനപദ്ധതികളിലെ അനാവശ്യ എതിര്‍പ്പുകള്‍ നാടിനെ പിന്നോട്ട് നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0
IMG_20231005_190745.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : നാടിന്റെ വികസനം ലക്ഷ്യമാക്കി ആസൂത്രണം ചെയ്യുന്ന പദ്ധതികളിലെ അനാവശ്യമായ എതിര്‍പ്പുകള്‍ കേരളത്തെ പിന്നോട്ട് നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ വയനാട് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മേഖലാതല അവലോകനയോഗം കോഴിക്കോട് മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന മുന്നേറ്റത്തിന്റെ ബൃഹത്തായ കാഴ്ചപ്പാടുകളോടുകൂടിയാണ് സംസ്ഥാനത്ത് നിരവധി പദ്ധതികള്‍ തയ്യാറാക്കുന്നത്. വിശാലമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യുന്ന പദ്ധതികളില്‍ മുഖ്യധാര സംഘടനകളോ രാഷ്ട്രീയപാര്‍ട്ടികളോ അല്ലാത്തവര്‍ പോലും എതിര്‍പ്പുമായി രംഗത്ത് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതെല്ലാം ചില ആസൂത്രിതമായ ശ്രമങ്ങളാണ്. ഇതിനെയെല്ലാം മറികടന്നുകൊണ്ട് വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നിയമപരമായും നയപരമായുമുള്ള തീരുമാനത്തിലൂടെ വകുപ്പുകള്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *