August 1, 2026

ജേക്കബ് സെബാസ്റ്റ്യനെതിരെ സി.പി.എം.കൗണ്‍സിലര്‍മാര്‍ കൊടുത്ത അവിശ്വാസം ചായകോപ്പയിലെ കാറ്റെന്ന് കോണ്‍ഗ്രസ്

0
IMG_20231005_202947.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യനെതിരെ സി.പി.എം.കൗണ്‍സിലര്‍മാര്‍ കൊടുത്ത അവിശ്വാസം ചായകോപ്പയിലെ വെറും കാറ്റ് മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അവിശ്വാസത്തെ യു.ഡി.എഫ് ഒറ്റക്കെട്ടായി പരാജയപ്പെടുത്തും. കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്. വൈസ് ചെയര്‍മാനെ ഒറ്റതിരിഞ്ഞ് അക്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ടാണ് സി.പി.എം.ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.
ഗ്രാമീണ റോഡുകള്‍, കുടിവെള്ളം, ആരോഗ്യം, ക്ഷീര മേഖലകളില്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. ആയിരം ഭവനങ്ങള്‍ ഈ വര്‍ഷം നല്‍കാനുള്ള പദ്ധതി തയ്യാറാക്കി കഴിഞ്ഞു.വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കിയതില്‍ അപാകതയുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷണത്തോട് സഹകരിക്കും. ഒപ്പം പാര്‍ട്ടിയും പരിശോധിക്കും വാര്‍ത്ത സമ്മേളനത്തില്‍ നേതാക്കളായ അഡ്വ.എന്‍.കെ.വര്‍ഗീസ്, എ.എം.നിഷാന്ത്, പി.വി. ജോര്‍ജ്, സണ്ണി ജോസ് ചാലില്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *